ഈദുൽ ഫിത്ർ; കുവൈത്തിൽ 980 പേരുടെ ശുചിത്വ തൊഴിലാളി സംഘം

  • 20/04/2023

കുവൈത്ത് സിറ്റി: ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റി ശാഖകളിലെ പബ്ലിക്ക് ഹൈജീൻ ആൻഡ് റോഡ് വർക്ക് വിഭാ​ഗം ടീമുകൾ ആരാധനാലയങ്ങളിൽ  ഈദ് അൽ ഫിത്തറിനുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നിരീക്ഷിക്കുന്നതിനായി ഫീൽഡ് സന്ദർശനങ്ങൾ ഊർജിതമാക്കി. ഫീൽഡ് ടീമുകൾ ആറ് ഗവർണറേറ്റുകളിലും ഈദിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. 980 ശുചീകരണത്തൊഴിലാളികളെയാണ് ഈദ് ആദ്യ ദിവസം പുലർച്ചെ ഈദ് പ്രാർത്ഥന നടക്കുന്ന എല്ലാ പള്ളികളിലും മറ്റുമായി നിയോ​ഗിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വിശ്വാസികൾക്ക് നൽകുന്നതിനായി 520 കണ്ടെയ്നറുകളും 11-ലധികം വാട്ടർ ടാങ്കുകളും നൽകിയിട്ടുമുണ്ട്. പ്രദേശങ്ങൾ തിരിച്ച് ഓരോ ​ഗവർണറേറ്റുകളിലും കൃത്യമായ ആസൂത്രണത്തോടെയാണ് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News