ഈദ് അൽ ഫിത്തർ ഒരുക്കങ്ങൾ വേ​ഗത്തിലാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 20/04/2023

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിനായി രാജ്യത്ത് ഒരുക്കങ്ങൾ ദ്രുത​ഗതിയിൽ മുന്നോട്ട് പോകുമ്പോൾ അവധിക്കാലത്ത് ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ ത്വരിതപ്പെടുന്നതിനുള്ള പരിശ്രമങ്ങളുമായി ആഭ്യന്തര മന്ത്രാലയം. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ വളരെ ജാ​ഗ്രതയോടെയാണ് മന്ത്രാലയം നടപ്പാക്കുന്നത്. വാണിജ്യ സമുച്ചയങ്ങളിലും മറ്റ് സൗകര്യങ്ങളിലും ഈദ് അവധിക്കാലത്ത് വലിയ ജനക്കൂട്ടം ഉണ്ടാകാറുണ്ട്. സുരക്ഷ മുന്നൊരുക്കങ്ങൾ ഇവിടെങ്ങളിൽ അത്യാവശ്യമാണ്.

ഒപ്പം ട്രാഫിക്ക് കുരുക്കിനടക്കം സാധ്യതയുള്ളതിനാൽ ജാ​ഗ്രത ആവശ്യമാണ്. ഈദ് അൽ ഫിത്തർ അവധിക്കാലത്ത് പൗരന്മാർക്കും താമസക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മാർഗങ്ങളും ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദും മുതിർന്ന നേതൃത്വങ്ങളും നിർദേശിച്ചിട്ടുണ്ട്. എല്ലാ പ്രധാന, ഉപ റോഡുകളിലും സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി  ഒരു ട്രാഫിക് സുരക്ഷാ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News