ഈദ് ആഘോഷം; റോക്കറ്റ് പോലെ കുതിച്ചുയർന്ന് കുവൈത്തിലെ വിമാന ടിക്കറ്റ് നിരക്ക്

  • 21/04/2023

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. അവധി വിദേശ രാജ്യങ്ങളിൽ ആഘോഷിക്കണമെങ്കിൽ പൗരന്മാർക്കും താമസക്കാർക്കും കീശ കീറുന്ന അവസ്ഥയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിരവധി ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തതോടെ 300 ശതമാനത്തിലധികം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തിലുള്ള വൻ വില വർധനവിന് പല കാരണങ്ങളും ഉണ്ടെന്ന് ട്രാവൽ ഓഫീസുകൾ വ്യക്തമാക്കുന്നു.

നിരവധി ആളുകൾ അവരുടെ കുടുംബങ്ങളെ കാണുന്നതിനായാണ് അവധി ദിവസങ്ങളിൽ യാത്ര ചെയ്യുന്നത്. ചിലർ അവരുടെ ജീവിത രീതികളിൽ കുറച്ച് മാറ്റം വരുന്നതിനായും യാത്ര ചെയ്യാൻ തീരുമാനിച്ചു. ദുബായ്, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി, ഖത്തർ, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരുടെ ഒഴുക്ക് കൂടുതൽ. 200 ദിനാറിന് മുകളിലാണ് ശരാശരി ടിക്കറ്റ് നിരക്ക് എന്നും ട്രാവൽ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News