425 പരസ്യ ഹോർഡിംഗുകൾ നീക്കം ചെയ്തു; കുവൈറ്റ് മുനിസിപ്പാലിറ്റി

  • 22/04/2023



കുവൈത്ത് സിറ്റി:  മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീം 64 നിയമലംഘനങ്ങൾ കണ്ടെത്തുകയും 425 പരസ്യ ഹോർഡിംഗുകൾ നീക്കം ചെയ്യുകയും ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കണക്കാണിത്. ഗവർണറേറ്റിന്റെ ഭം​ഗിയെ നശിപ്പിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതുമായ ക്രമരഹിത പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് ടീം എപ്പോഴും ജാ​ഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് എമർജൻസി ടീം തലവൻ നാസർ അൽ ഹ‍ജ്‍രി പറഞ്ഞു. നിയമവിരുദ്ധമായ ഹോർഡിംഗുകൾ നീക്കം ചെയ്യുന്നതിനു പുറമേ പൊതു സ്വത്തുക്കൾക്ക് മേലുള്ള കൈയേറ്റങ്ങൾ നടത്തിയതിന് 1861 മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗവർണറേറ്റിലെ എമർജൻസി ടീം ഹോട്ട്‌ലൈൻ വഴി 37 പരാതികൾ ലഭിച്ചുവെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News