അർമേനിയയിൽ തടവിലായ കുവൈത്തി പൗരനെക്കുറിച്ച് തെറ്റായ വിവരങ്ങൾ; അപലപിച്ച് കുവൈത്ത് എംബസി

  • 22/04/2023

കുവൈത്ത് സിറ്റി: അടുത്തയിടെ അർമേനിയയിൽ തടവിലായ കുവൈത്തി പൗരനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിച്ചതിനെ അപലപിച്ച് കുവൈത്ത് എംബസി. തടവിലാക്കപ്പെട്ട കുവൈത്തി പൗരനെ കുറിച്ച്  അഭിഭാഷകൻ മുഹമ്മദ് അൽ മുസാഫർ അടുത്തിടെ സോഷ്യൽ മീഡിയയിൽ  പ്രസിദ്ധീകരിച്ച വീഡിയോ ക്ലിപ്പിലൂടെ കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളും ആരോപണങ്ങളം ഉന്നയിക്കുകയായിരുന്നു. ഈ സംഭവത്തെയാണ് അർമേനിയയിലെ കുവൈത്ത് എംബസി അപലപിച്ചത്. 

കുവൈത്തി പൗരന്റെ വിഷയത്തിൽ എംബസി ഫോളോ അപ്പ് നടത്തുകയും തുടക്കം മുതലുള്ള എല്ലാ വിശദാംശങ്ങളും വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കൊണ്ട് കുവൈത്തി പൗരൻ തടവിലാക്കപ്പെട്ടു എന്ന വാർത്ത ലഭിച്ച ദിവസം മുതൽ പൗരന്റെ കേസിൽ എംബസി ഇടപെടൽ നടത്തുന്നുണ്ട്. ആവശ്യമായ നിയമസഹായം നൽകി കൊണ്ട് കുവൈത്തി പൗരന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അത്  പൗരന്മാരോടുള്ള കടമയാണെന്നും എംബസി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News