കുവൈത്തിൽ ആഡംബര കാറുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടം​ഗ സംഘം അറസ്റ്റിൽ

  • 22/04/2023



കുവൈത്ത് സിറ്റി: ആഡംബര കാറുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടം​ഗ സംഘം അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിട്ടി വിഭാ​ഗത്തിന്റെ ക്യാപിറ്റൽ ​ഗവർണറേറ്റ് ടീം അറിയിച്ചു. ബിനൈദ്‌ അൽ ഘർ ഏരിയയിൽ വച്ച് തന്റെ കാർ മോഷ്ടിക്കപ്പെട്ടതായി ഒരു കുവൈത്തി പൗരൻ പരാതി നൽകുകയായിരുന്നു. ​​ദസ്മ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്താണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. മോഷ്ടിക്കപ്പെട്ട വാഹനത്തിനുള്ളിൽ പരാതിക്കാരന്റെ ഫോൺ ഉണ്ടായിരുന്നത് അന്വേഷണത്തിൽ നിർണായകമായി. 

ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിയത്. ജഹ്റ ​ഗവർണറേറ്റിലെ ഒരു ഫോൺ സ്റ്റോറിൽ ലൊക്കേഷൻ കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോ​ഗസ്ഥർ ഇവിടേക്ക് എത്തി. ഈ സമയം ഫോൺ വിൽക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതി. പിടിക്കപ്പെടുമെന്ന് ആയതോടെ വാഹനത്തിൽ രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ, പിന്തുടർന്ന് എത്തിയ അന്വേഷണ സംഘം ഒടുവിൽ പിടികൂടുകയായിരുന്നു. വാഹനവുമായുള്ള പാച്ചിലിൽ നിരവധി വാഹനങ്ങളുമായി കൂട്ടിയിടി ഉണ്ടായെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News