ആരോഗ്യ സംവിധാനത്തിൽ ഫാർമസിസ്റ്റുകളുടെ പങ്കിനെ പ്രശംസിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രി

  • 22/04/2023


കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ ഫാർമസിസ്റ്റുകൾ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ഫാർമസിസ്റ്റുകൾ മെഡിക്കൽ ബോഡിയുടെ പ്രധാന ഘടകമാണ്. ആരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിൽ അവർ വലിയ പങ്കുവഹിക്കുന്നുണ്ട്. കുവൈത്ത് ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ഡയറക്ടർ ബോർഡ് ഇന്നലെ നൽകിയ സ്വീകരണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തൊഴിൽ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.  ഫാർമസിസ്റ്റുകളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് അപകടം, അണുബാധ, മലിനീകരണം എന്നിവയ്ക്കുള്ള അലവൻസുകൾക്കുള്ള അവകാശം സംബന്ധിച്ച അസോസിയേഷന്റെ ആവശ്യങ്ങളും യോഗം ചർച്ച ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News