കുവൈത്തിലെ നിരവധി മന്ത്രാലയങ്ങൾക്ക് ട്വിറ്ററിലെ ബ്ലൂ ടിക്ക് നഷ്ടമായി

  • 22/04/2023

കുവൈത്ത് സിറ്റി: വെരിഫൈഡ് എന്ന് സ്ഥിരികരിക്കുന്ന ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ടിക്ക് നിരവധി അക്കൗണ്ട് ഉപഭോക്താക്കൾക്ക് നഷ്ടമാകുന്നു. പഴയ സംവിധാനത്തിലൂടെ ബ്ലൂ ടിക്ക് ലഭിച്ച അക്കൗണ്ടുകൾക്കാണ് ഈ പ്രശ്നം വരുന്നത്.  പുതിയ നയം കാരണം അവർക്ക് ബ്ലൂ ടിക്ക് നഷ്ടപ്പെടുകയാണ്. എട്ട് ഡോളർ അടച്ചാണ് പുതിയ നയപ്രകാരം ബ്ലൂ ടിക്ക് ലഭിക്കുന്നത്. കുവൈത്തിലെ നിരവധി മന്ത്രാലയങ്ങളുടെ ഔദ്യോ​ഗിക അക്കൗണ്ടുകൾക്കും ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം എന്നിവയ്ക്ക് മാത്രമാണ് ഇപ്പോൾ ​ബ്ലൂ ടിക്ക് ഉള്ളത്. വിദ്യാഭ്യാസം, ഓയിൽ, ഇൻഫർമേഷൻ, വിദേശകാര്യം, ധനകാര്യം തുടങ്ങി പ്രധാന മന്ത്രാലയങ്ങളുടെ ഉൾപ്പെടെ ബ്ലൂ ടിക്ക് നഷ്ടമായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News