ഈദ് അൽ ഫിത്തർ അവധി; കുവൈത്തിലെ ​ഗാർഡനുകളും പാർക്കുകളും മാളുകളും നിറഞ്ഞു

  • 22/04/2023



കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ ആഘോഷിക്കാൻ പൂന്തോട്ടങ്ങളും പൊതു പാർക്കുകളും തെരഞ്ഞെടുത്ത് കുവൈത്തിലെ നിരവധി കുടുംബങ്ങൾ. അവധി ദിവസങ്ങളിൽസാധാരണ നിലയിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്ന ഷോപ്പിംഗ് മാളുകളെക്കാൾ ഇത്തവണ കുടുംബങ്ങൾ ആഘോഷത്തിനായി തെരഞ്ഞെടുത്തത് ഗാർഡനുകളും പാർക്കുകളുമാണ്. സന്തോഷം നിറഞ്ഞ അന്തരീക്ഷത്തിൽ , ഉച്ചകഴിഞ്ഞ് നാല് മണിക്ക് ശേഷം ചൂട് കുറഞ്ഞതോടെ നിരവധി പേർ പാർക്കുകളിലേക്ക് എത്തി. മറ്റെവിടെയെക്കാളും വ്യത്യസ്തമായതും സുരക്ഷിതത്വവും നിറഞ്ഞ അന്തരീക്ഷമാണ് കുടുംബത്തിനൊപ്പം ആഘോഷിക്കാൻ തെരഞ്ഞെടുത്തതെന്ന് ഷുവൈക്ക് പാർക്കിലെത്തിയ കുടുംബങ്ങൾ പറയുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News