പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കാൻ കുവൈത്തിൽ പുതിയ സ്റ്റേഷനുകൾ

  • 23/04/2023



കുവൈത്ത് സിറ്റി: രാജ്യത്തെ പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും റേഡിയേഷൻ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി പത്ത് പുതിയ മറൈൻ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു. ഹിസ് ഹൈനസ് ഷെയ്ഖ് സലേം അൽ അലി സെന്റർ ഫോർ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയോളജിക്കൽ മോണിറ്ററിംഗിലെ രണ്ട് കൃത്രിമ ദ്വീപുകളിലുള്ള രണ്ട് സ്ഥിര നിരീക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

കെമിക്കൽ, റേഡിയോ ആക്ടീവ്, ബയോളജിക്കൽ മലിനീകരണം കണ്ടെത്തുന്നതിനും അവയുടെ കൃത്യമായ റീഡിംഗുകൾ ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള ഉപകരണങ്ങൾ ഉൾപ്പെടെ രണ്ട് സ്റ്റേഷനുകളിലെയും പ്രവർത്തനങ്ങളെ കുറിച്ചും പരിസ്ഥിതി കാര്യങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെ പിന്തുണയ്ക്കുന്നതിലുള്ള അവയുടെ പങ്കിനെക്കുറിച്ചും സന്ദർശന വേളയിൽ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News