ഷുവൈഖിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ അറസ്റ്റിൽ

  • 23/04/2023

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച രണ്ടുപേരെ   അറസ്റ്റ് ചെയ്തതായി  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ഫഹാഹീൽ പ്രദേശത്ത് ഭിക്ഷാടനം നടത്തിയതിന് ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തുവെന്നും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News