ഈദ് അവധി; കുവൈത്തിൽ കളിപ്പാട്ടങ്ങൾ ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയവയുടെ വിലയിൽ വർധന

  • 23/04/2023

കുവൈത്ത് സിറ്റി: രാജ്യം ഈദ് ആഘോഷിക്കുമ്പോൾ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയവയുടെ വിലയിൽ വർധന. സമ്മാനങ്ങൾ നൽകുമ്പോഴുള്ള കുട്ടികളുടെ പുഞ്ചിരി ഇല്ലാതെ ഈദിന്റെ സന്തോഷം കടന്നുപോകില്ല. ഈദിന്റെ തു‌ടക്കത്തിൽ മികച്ച പ്രതികരണമാണ് വിപണിയിൽ ഉണ്ടായതെന്ന് കളിപ്പാട്ടക്കടയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.  20 ശതമാനം വില കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന് ശേഷം ഇറക്കുമതി കൂടിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങാൻ ഒരുപാട് പേരാണ് താത്പര്യപ്പെടുന്നത്. ഈദ് അൽ ഫിത്തറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് ഇതെന്നും കച്ചവടക്കാർ പറയുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News