സുഡാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് കുവൈത്ത്

  • 23/04/2023

കുവൈത്ത് സിറ്റി: സുഡാനിൽ നിന്ന് കുവൈത്ത് പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്ന മിഷനുമായി വിദേശകാര്യ മന്ത്രാലയം. അക്രമം നാശം വിതച്ച സുഡാനിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള മിഷൻ ശനിയാഴ്ചയാണ് നടത്തിയനെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹ് പറഞ്ഞു. കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച എല്ലാ പൗരന്മാരും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിക്കഴിഞ്ഞു. സുഡാനിലെ കുവൈത്ത് അംബാസഡർ ഡോ. ഫഹദ് അൽ ദാഫിരിയുടെയും എല്ലാ എംബസി ജീവനക്കാരുടെയും പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. കുവൈത്തികളെ ഒഴിപ്പിക്കാൻ സഹായിച്ച സൗദി, സുഡാൻ അതോറിറ്റികളോട് കുവൈത്ത് വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News