ദോഹ ഈസ്റ്റ് സ്റ്റേഷനിൽ പരിശോധന നടത്തി വൈദ്യുതി - ജല മന്ത്രി

  • 23/04/2023

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് വൈദ്യുതി, ജല മന്ത്രി മുത്തലാഖ് അൽ ഒതൈബി ദോഹ ഈസ്റ്റ് പവർ സ്റ്റേഷനും വാട്ടർ ഡിസ്റ്റിലേഷനും പരിശോധിച്ചു. അൽ ഒതൈബിയോടൊപ്പം അണ്ടർസെക്രട്ടറി ഇൻ ചാർജ് എൻജിനീയർ മഹാ അൽ അസൂസി, ഇലക്ട്രിക് പവർ സ്റ്റേഷനുകൾക്കും വാട്ടർ ഡിസ്റ്റിലേഷനുമുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഹൈതം അൽ അലി എന്നിവരും ഉണ്ടായിരുന്നു. സ്റ്റേഷൻ മാനേജരുടെയും ഷിഫ്റ്റ് തൊഴിലാളികളുടെയും സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. 

സ്‌റ്റേഷനിലെത്തി തൊഴിലാളികളെ കണ്ട മന്ത്രി അവരുടെ പരിശ്രമങ്ങളെയും ജോലിയോടുള്ള ആത്മാർഥതയെയും അഭിനന്ദിച്ചു. ഈദ് ദിനങ്ങളിലും എല്ലാ ഔദ്യോഗിക അവധി ദിനങ്ങളിലും ജോലി ചെയ്യാനുള്ള സമർപ്പണത്തിന് മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലെ എല്ലാ ഇതര ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദിയും കടപ്പാടും അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News