ഹോട്ടൽ വ്യവസായം; ഗൾഫിൽ ഏറ്റവും കുറവ് സജീവമായ രാജ്യമായി കുവൈത്ത്, ഏറ്റവും മുന്നിൽ ...

  • 23/04/2023



കുവൈത്ത് സിറ്റി: ഹോട്ടൽ വ്യവസായ മേഖലയിൽ ഗൾഫിൽ ഏറ്റവും കുറവ് സജീവമായ രാജ്യമാണ് കുവൈത്ത് എന്ന് റിപ്പോർട്ട്. എസ്ടിആർ റിസർച്ച് കോർപ്പറേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ കുവൈത്തിൽ നിലവിൽ 1,369 ഹോട്ടൽ മുറികളാണ് നിർമാണത്തിലുള്ളതെന്നാണ് വ്യക്തമാക്കുന്നത്. അതേ സമയം, ഗൾഫിൽ ആകെ 1,59,424 ഹോട്ടൽ മുറികൾ നിലവിൽ നിർമ്മാണത്തിലുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൗദി അറേബ്യയാണ് ജിസിസി രാജ്യങ്ങളിൽ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിൽക്കുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

സൗദിയിൽ ആസൂത്രണത്തിലും നിർമ്മാണത്തിലുമുള്ള 100,071 മുറികളാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ദുബൈ ആണ്. ഇവിടെ 27,095 മുറികളാണ് നിർമ്മാണത്തിലുള്ളത്. തുടർന്ന് 17,145 മുറികളുമായി ഖത്തർ, 10,292 മുറികളുമായി ബഹ്റൈൻ എന്നിങ്ങനെയാണ് പിന്നാലെയുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News