മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു; കുവൈത്തിൽ ആറ് പേർ അറസ്റ്റിൽ

  • 24/04/2023

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പൊതു സുരക്ഷാ വിഭാഗം വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. ക്യാമ്പയിനിൽ ആറ് പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിട്ടി ഇൻഫർമേഷൻ വകുപ്പ് അറിയിച്ചു. വ്യത്യസ്ത പൗരത്വമുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മയക്കുമരുന്നും മദ്യവും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News