കുവൈത്തിൽ വ്യാപകമായ ട്രാഫിക്ക് പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 24/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വ്യാപകമായ പരിശോധന ക്യാമ്പയിൻ നടത്തി ജനറൽ ട്രാഫിക്ക് വിഭാഗം. 1500 ഓളം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 211 എണ്ണം ഗുരുതരമായ അപകടങ്ങളാണ്. 1344 ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്തു. റെസിഡൻസി നിയമം ലംഘിച്ച 16 പേർ അറസ്റ്റിലായിട്ടുണ്ട്.

വാണ്ടഡ് ലിസ്റ്റിലുള്ള 13 പേർ പിടിയിലായപ്പോൾ ആവശ്യമായ തിരിച്ചറിയൽ രേഖ കൈവശം ഇല്ലാത്ത ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. 15വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ മൂന്നെണ്ണം മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇവയെല്ലാം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. ഏപ്രിൽ 15 മുതൽ 21 വരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളാണ് ട്രാഫിക്ക് വിഭാഗം പുറത്ത് വിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News