റമദാന് മുമ്പുള്ള പ്രവർത്തന രീതി തുടരും; കുവൈത്തിൽ സ്കൂൾ സമയക്രമത്തിൽ മാറ്റമില്ല

  • 24/04/2023

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം സ്കൂൾ അഡ്മിനിസ്ട്രേഷനുകളുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തന സമയം റമദാൻ മാസത്തിന് മുമ്പുള്ള അതേ അവസ്ഥയിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. രാവിലെ ക്യൂ 7:30 ന് ആരംഭിക്കുന്ന തരത്തിലാണ് സ്കൂൾ സമയം. സ്‌കൂൾ ഷെഡ്യൂൾ അനുസരിച്ച്, പ്രൈമറി സ്റ്റേജിന് പ്രതിദിനം 6 ക്ലാസുകളാണ് ഉണ്ടാവുക കൂടാതെ 1:30-ന് ക്ലാസുകൾ അവസാനിക്കുകയും ചെയ്യും. ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങൾക്ക് എഴ് ക്ലാസുകൾ ഉണ്ടായിരിക്കും. പ്രവൃത്തി സമയം 1:35 ന് അവസാനിക്കും. കിന്റർഗാർട്ടൻ 12:20 ന് അവസാനിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News