സുഡാൻ രക്ഷാദൗത്യം; 25 കുവൈത്തികൾ തിരികെയെത്തി

  • 24/04/2023



കുവൈത്ത് സിറ്റി: സുഡാൻ രക്ഷാദൗത്യത്തിലൂടെ രാജ്യത്തേക്ക് മടങ്ങിയെത്തിയ കുവൈത്തി പൗരന്മാരെ സ്വീകരിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്. സുഡാനിൽ നിന്ന് സൗദി അറേബ്യയിൽ എത്തിയ ശേഷം 25 കുവൈത്തി പൗരന്മാരാണ് ജിദ്ദ വിമാനത്തവളം വഴി കുവൈത്തിലേക്ക് മടങ്ങിയെത്തിയത്. സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് കുവൈത്തി പൗരന്മാരെ തിരികെ എത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിക്കൊപ്പം ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അയ്യാദ് അൽ ഒതൈബിയും വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് പൗരന്മാരെ സ്വീകരിച്ചത്. 

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ്, കിരീടാവകാശി മിഷാൽ അൽ അഹമ്മദ്, പ്രധാനമന്ത്രി നവാഫ് അൽ അഹമ്മദ് അൽ സബാഹ് എന്നിവരുടെ പ്രത്യേക താത്പര്യപ്രകാരമാണ് രക്ഷാദൗത്യം നടന്നത്. കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ അബ്ദുള്ളയുടെ നേതൃത്വത്തിൽ സുഡാനിലെ കുവൈത്ത് എംബസിയും ഊർജിത പ്രവർത്തനങ്ങൾ നടത്തി. രക്ഷാദൗത്യത്തിന് സൗദി അറേബ്യ നൽകിയ പിന്തുണയ്ക്കും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News