കുവൈത്തിലേക്കുള്ള ശുചീകരണ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; കമ്മിറ്റി ഇന്ത്യയിലേക്ക്, ശമ്പളം...

  • 25/04/2023

കുവൈത്ത് സിറ്റി: ശുചീകരണ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികളുടെ ഭാ​ഗമായി കുവൈത്തിൽ നിന്ന് വിദേശ കരാർ കമ്മിറ്റി മെയിൽ ഇന്ത്യയിലെത്തും. പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്നതിനായി 990 ശുചീകരണ തൊഴിലാളികളുമായി കരാറിൽ ഏർപ്പെടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫോറിൻ കോൺട്രാക്ടിംഗ് കമ്മിറ്റി അംഗങ്ങൾ അടുത്ത മാസം ഇന്ത്യയിൽ എത്തുന്നത്. സ്കൂളുകളിൽ ശുചീകരണ തൊഴിലാളികൾ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

കമ്മിറ്റി അംഗങ്ങളുടെ യാത്രകൾ ക്രമീകരിക്കുന്നതിനും കരാറുകൾ അംഗീകരിക്കുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾക്കായി ന്യൂഡൽഹിയിലെ കുവൈത്ത് എംബസിക്ക് പുറമെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയുമായി ഏകോപനം നിലവിൽ തുടരുകയാണ്. നടപടിക്രമങ്ങളുടെ സുരക്ഷയും വേഗതയും ഉറപ്പാക്കാൻ ഇന്ത്യയിലെ ലേബർ ഓഫീസുകൾ ഉപയോഗിക്കും. തൊഴിലാളികളുമായുള്ള കരാർ നേരിട്ടുള്ളതായിരിക്കുമെന്നും 190 ദിനാർ ശമ്പളം ലഭിക്കുമെന്നും വിദ്യാഭ്യാസ വൃത്തങ്ങൾ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News