രണ്ട് ഷിഫ്റ്റുകൾ; : ഔദ്യോഗിക ജോലി സമയം വ്യക്തമാക്കി കുവൈറ്റ് സിവിൽ ഏവിയേഷൻ സർക്കുലർ

  • 25/04/2023

കുവൈത്ത് സിറ്റി: ഔദ്യോഗിക ജോലി സമയം സംബന്ധിച്ച് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി സർക്കുലർ പുറത്തിറക്കി. ഫ്ലെക്‌സിബിൾ സിസ്റ്റത്തിന്റെ ഔദ്യോഗിക പ്രവൃത്തി സമയം ഓരോ ആഴ്ചയും ഞായർ മുതൽ വ്യാഴം വരെയായിരിക്കും, പ്രതിദിനം ഏഴ് മണിക്കൂർ എന്ന നിലയിലാണ് ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് രണ്ടര വരെയും രാവിലെ എട്ടര മുതൽ ഉച്ചതിരിഞ്ഞ് മൂന്നര വരെയുമാണ് ഷിഫ്റ്റുകൾ നിശ്ചയിച്ചിട്ടുള്ളത്. 

portal.csc.gov.kw എന്ന സിവിൽ സർവീസ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് ഇതിൽ ഏതെങ്കിലും ഒരു പ്രവർത്തി സമയം ജീവനക്കാരന് തെരഞ്ഞെടുക്കാം. ഒരു തവണ മാത്രമേ ഇതിനുള്ള അവസരമുണ്ടായിരിക്കുകയുള്ളൂ. ജോലി സമയത്തിന്റെ തുടക്കത്തിൽ ജീവനക്കാരന് നിശ്ചയിച്ചിട്ടുള്ള ഗ്രേസ് പിരീഡ് 30 മിനിറ്റ് ആയിരിക്കും. കൂടാതെ  ജോലി സമയം അവസാനിക്കുമ്പോൾ സ്ത്രീകൾക്ക് ഗ്രേസ് പിരീഡ് ആയി 15 മിനിറ്റുകൾ ലഭിക്കുമെന്നും  ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News