2023ലെ ലോജിസ്റ്റിക്‌സ് ഔട്ട്‌പുട്ടിൽ ​ഗൾഫിൽ അവസാന സ്ഥാനത്തായി കുവൈത്ത്; ഏറ്റവും മുന്നിൽ ...

  • 25/04/2023



കുവൈത്ത് സിറ്റി: അതിർത്തികളിലൂടെ വേഗത്തിലും വിശ്വസനീയമായ നിലയിലും ചരക്ക് കൊണ്ടുപോകാനുള്ള രാജ്യങ്ങളുടെ കഴിവ് അളക്കുന്നതിനായുള്ള ലോജിസ്റ്റിക് പ്രകടന സൂചികയിൽ ​ഗൾഫിൽ അവസാന സ്ഥാനത്തായി കുവൈത്ത്. ലോകബാങ്ക് ഓരോ രണ്ട് വർഷത്തിലും പുറത്തിറക്കുന്ന സൂചികയുടെ 2023ലെ പട്ടികയിൽ അറബ് ലോകത്ത് ആറാം സ്ഥാനത്തും ആഗോളതലത്തിൽ 55-ാം സ്ഥാനത്തുമാണ് കുവൈത്ത്. പട്ടികയിൽ സിം​ഗപൂർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 

പൊതു സൂചികയിൽ കുവൈത്ത് അഞ്ചിൽ  3.2 പോയിന്റാണ് നേടിയത്. ബ്രസീൽ, ബൾഗേറിയ, സൈപ്രസ്, ഹംഗറി, റൊമാനിയ എന്നിവയ്‌ക്കൊപ്പം 51-ാം സ്ഥാനത്തെത്തി. അറബ് രാജ്യങ്ങളുടെ വിഭാ​ഗത്തിൽ യുഎഇ ഒന്നാമതെത്തി (ആഗോളതലത്തിൽ 12-ാമത്). ബഹ്‌റൈൻ (ആഗോളതലത്തിൽ 34-ാം സ്ഥാനം), ഖത്തർ (ആഗോളതലത്തിൽ 36), സൗദി അറേബ്യ (ആഗോളതലത്തിൽ 41), ഒമാൻ (ആഗോളതലത്തിൽ 46) എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News