ദുരിതം അനുഭവിക്കുന്നവർക്കായി ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്ന രാജ്യമായി കുവൈത്ത്

  • 25/04/2023



കുവൈത്ത് സിറ്റി: ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായുി മാർച്ചിൽ ഐക്യരാഷ്ട്രസഭ ആരംഭിച്ച പദ്ധതിയിലേക്ക് കുവൈത്ത് 97.7 മില്യൺ ഡോളർ നൽകിയതായി അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ നിസ്രീൻ റാബിയൻ അറിയിച്ചു. സിറിയയിലും തുർക്കിയിലും ഭൂകമ്പം ബാധിച്ചവർക്ക് അഭയം, സംരക്ഷണം, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 17 മില്യൺ ഡോളർ സഹായം നൽകിയ കുവൈത്തുമായുള്ള പങ്കാളിത്തത്തെ റാബിയാൻ സ്വാഗതം ചെയ്തു. 

രാജ്യം തുടരുന്ന മാനുഷികമായ ഇടപെടലിന് യുഎൻ പ്രതിനിധി നന്ദി പറഞ്ഞു. ഏറ്റവും വലിയ ദാതാക്കളുടെ പട്ടികയിൽ കുവൈത്ത് ഇടം നേടിയിട്ടുണ്ട്. തുർക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾക്കായി കുവൈത്തിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനകൾ 400 മില്യൺ ഡോളറിന്റെ അടിയന്തര സഹായം അഭ്യർത്ഥിച്ചിരുന്നു. ഉദാരമായ സംഭാവനയിലൂടെയും സഹായത്തിനായുള്ള ആദ്യത്തെ എയർ ബ്രിഡ്ജിന്റെ പ്രവർത്തനത്തിലൂടെയും കുവൈത്ത് വലിയ പിന്തുണ നൽകിയെന്നും നിസ്രീൻ റാബിയൻ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News