ഔദ്യോഗിക പ്രവൃത്തി സമയം; അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറത്തിറക്കി കുവൈറ്റ് ജല വൈദ്യുതി മന്ത്രാലയം

  • 25/04/2023



കുവൈത്ത് സിറ്റി:  ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് ഒരു അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറത്തിറക്കി വൈദ്യുതി, ജല മന്ത്രാലയം.  രാവിലെ ഏഴിനും ഉച്ചയ്ക്ക് രണ്ടിനുമിടയിലാണ് പ്രവൃത്തി സമയം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നിർദ്ദിഷ്‌ട പ്രവൃത്തി സമയം പ്രതിദിനം ഏഴ് മണിക്കൂർ എന്ന നിലയിലായിരിക്കും. നിശ്ചിത പ്രവൃത്തി സമയം ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ ഹാജർ തെളിവായി വിരലടയാളം നിർബന്ധമായും പതിപ്പിച്ചിരിക്കണമെന്ന് ഇലക്ട്രിസിറ്റി അതോറിറ്റി വ്യക്തമാക്കി.

ഔദ്യോഗിക ജോലിയുടെ നിയമങ്ങൾ, വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ, അതിന്റെ ഭേദഗതികൾ എന്നിവ സംബന്ധിച്ച 2006-ലെ സിവിൽ സർവീസ് കൗൺസിൽ പ്രമേയം നമ്പർ 41 പ്രകാരം നിശ്ചിത പ്രവൃത്തി സമയത്തിന് കാൽ മണിക്കൂർ മുമ്പ് സ്ത്രീ ജീവനക്കാർക്ക് പോകാൻ അനുവാദമുണ്ട്. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്ന ഷിഫ്റ്റ് തൊഴിലാളികളുടെ ജോലി സമയം അതേപടി തുടരും, കൂടാതെ എല്ലാ തൊഴിലാളികളും എമർജൻസി ഘട്ടത്തിൽ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News