കുവൈത്തിൽ റമദാനിൽ ഇസ്ലാമിലേക്ക് എത്തിയത് 600ലധികം പേർ

  • 25/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റദമാൻ മാസത്തിൽ കുവൈത്തിൽ അറുനൂറിലധികം പേർ ഇസ്ലാം വിശ്വാസത്തിലേക്ക് വന്നതായി കമ്മിറ്റി ഫോർ ദി ഇൻട്രോഡക്ഷൻ ടൂ ഇസ്ലാം ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബദർ അറിയിച്ചു. കമ്മിറ്റി രൂപീകൃതമായ ശേഷം ഇസ്ലാമിലേക്ക് കടന്ന് വന്നവരുടെ എണ്ണം 92,000 കവിഞ്ഞതായും അദ്ദേഹം അറിയിച്ചു. വിശുദ്ധ റമദാൻ മാസത്തിന്റെ 28-ാം ദിവസത്തെ കണക്കാണിത്. വിശുദ്ധ മാസത്തിൽ കമ്മറ്റി ആരംഭിച്ച "ബി ആക്ടീവ്" എന്ന കത്യാമ്പയിന്റെ വിജയത്തിന്റെ നിർണായക തെളിവാണ് ഈ കണക്കുകൾ. ഈ ക്യാമ്പയിൻ വർഷാവസാനം വരെ നീണ്ടുനിൽക്കും.  വിവിധ ഭാഷകളിലായി 1,900 അഡ്വക്കസി ബാ​ഗുകളുടെ വിതരണം, നോമ്പ് തുറക്കുന്നതിനായി  44,000 ഭക്ഷണപൊതികളുടെ വിതരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്യാമ്പയിന്റെ ഭാ​ഗമായി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News