ഖൈറാനിൽ സ്വിമ്മിം​ഗ് പൂളിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ചു

  • 25/04/2023

കുവൈത്ത് സിറ്റി: അൽ ഖൈറൻ ചാലറ്റിലെ സ്വിമ്മിം​ഗ് പൂളിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ അ​ഗ്നിശമന സേന രക്ഷിച്ചു. ഖൈറാൻ ചാലറ്റുകളിലൊന്നിലെ നീന്തൽക്കുളത്തിൽ കുട്ടി അപകടത്തിൽപ്പെട്ടതായി  കേന്ദ്ര ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് അൽ മുഹല്ലബ് മറൈൻ റെസ്‌ക്യൂ ഫയർ സ്‌റ്റേഷന് ഉടൻ നിർദ്ദേശം നൽകി. റെസ്ക്യൂ ടീം എത്തി പെൺകുട്ടിയെ ആരോഗ്യകരമായ നിലയിൽ രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസിക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News