കുവൈറ്റ് മൂന്ന് മാസത്തിനിടെ 18,000ത്തോളം പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി; ഏറ്റവും കൂടുതൽ..

  • 26/04/2023

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ പൗരന്മാരും പ്രവാസികളുമായി 18,898 പേർക്ക് യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ. ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലെ യാത്രാ വിലക്കുകളുടെ കണക്കാണ് പുറത്ത് വിട്ടിട്ടുള്ളത്. യാത്രാ നിരോധന ഉത്തരവുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് ഫർവാനിയ എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റാണ്, 4,895 ഓർഡറുകൾ. 3,658 ഓർഡറുകളുള്ള അൽ അഹമ്മദി, അൽ ജഹ്‌റ 3086, ഹവല്ലി 3004, തലസ്ഥാനം 2784, മുബാറക് അൽ കബീർ 1471 എന്നിങ്ങനെയാണ് കണക്കുകൾ. ട്രാഫിക്ക് നിയമലംഘനങ്ങൾ, മാരിറ്റൽ എക്സ്പെൻസസ് തുടങ്ങിയ കാരണത്താലാണ് കൂടുതൽ യാത്രാ വിലക്കുകളും ഏർപ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News