അവധി ദിവസങ്ങൾ അവസാനിച്ചു; കുവൈത്തിൽ എല്ലാ മേഖലകളിലും പ്രവർത്തനം പുനരാരംഭിക്കുന്നു

  • 26/04/2023

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ ഒഴുക്ക് നിരീക്ഷിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾ  ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പൂർത്തിയാക്കി. യാത്രക്കാരുടെ എണ്ണം 220,000 ആണെന്ന് കണക്കാക്കപ്പെട്ടിട്ടുള്ളത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമവും കാര്യക്ഷമവുമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുവൈത്തിൽ എത്തിയതിന് ശേഷം റിസർവേഷൻ, ലഗേജ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ കാലതാമസമോ പ്രതിസന്ധികളോ യാത്രക്കാർക്ക് ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈദ് അവധിക്ക് യാത്ര ചെയ്ത കുവൈത്തികളിൽ മിക്കവരും ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ കൂടി അവധി നീട്ടിക്കൊണ്ട് വാരാന്ത്യം കൂടി ചെലവഴിച്ച് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, ഏപ്രിൽ 26ന് ജീവനക്കാർ അവരുടെ ജോലി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികളും ഇതേ ദിവസം ക്ലാസുകളിലേക്ക് മടങ്ങും. എന്നാൽ, വൻ തോതിൽ ​ഹാജർ നിലയിലെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News