കുവൈത്തിൽ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോ​ഗ്യ വിഭാ​ഗം

  • 26/04/2023



കുവൈത്ത് സിറ്റി: എല്ലാ വർഷവും ഏപ്രിൽ 25ന് ആചരിക്കുന്ന ലോക മലേറിയ ദിനാചരണത്തിൽ പങ്കുചേർന്ന് കുവൈത്തും. മലേറിയ നിയന്ത്രിക്കുന്നതിനും, പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ മരണനിരക്ക് കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ വിലയിരുത്തുന്നതിനും അവബോധം വളർത്തുന്നതിനുമായി 2008ലാണ് ഏപ്രിൽ 25ന് ലോക മലേറിയ ദിനം ആചരിച്ച് തുടങ്ങിയത്. കുവൈത്തിൽ ഇത് വരെ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ സ്ഥിരീകരിച്ചു.

സമീപ വർഷങ്ങളിൽ ആഫ്രിക്കൻ അല്ലെങ്കിൽ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന രോഗത്തിന്റെ ചില കേസുകൾ നിരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്തിരുന്നു. ഈ രോഗം പ്ലാസ്മോഡിയം എന്ന പാരാസൈറ്റാണ് ഉണ്ടാക്കുന്നത്. കൊതുകുകൾ വഴി മനുഷ്യരിലെ ചുവന്ന രക്താണുക്കളിൽ കയറുകയാണ് ഇത് ചെയ്യുന്നത്. അതേസമയം, രാജ്യത്ത് എത്തുമ്പോൾ പ്രവാസിക്ക് രോ​ഗം സ്ഥിരീകരിക്കുകയാണെങ്കിൽ അതിൽ നിന്ന് മുക്തി നേടുന്നതിന് ചികിത്സാ പ്രോട്ടോക്കോളുകൾ ഉണ്ടെന്നും ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News