ഷർഖിലെ മത്സ്യമാർക്കറ്റ് അടച്ചുപൂട്ടുമെന്ന അഭ്യൂഹം; ​ഗുരുതര പ്രതിസന്ധി

  • 26/04/2023



കുവൈത്ത് സിറ്റി: ഷാർഖിലെ മത്സ്യമാർക്കറ്റ് അടച്ചുപൂട്ടുമെന്ന അഭ്യൂഹം പ്രചരിക്കുന്നത് രാജ്യത്തെ ഏറ്റവും പ്രമുഖ മാർക്കറ്റിലെ വിൽപ്പനയെ ബാധിക്കുന്നു. , പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷണങ്ങളും മത്സ്യങ്ങളും വിൽക്കുന്ന ഏറ്റവും സുപ്രധാനമായ മാർക്കറ്റാണ് ഷാർഖിലുള്ളത്.  അടച്ചുപൂട്ടുമെന്ന അഭ്യൂഹം പ്രചരിച്ചത് പൊതുജനങ്ങൾക്കും പൗരന്മാർക്കും താമസക്കാർക്കും സ്റ്റാൾ നിക്ഷേപകർക്കും വിൽപ്പനക്കാർക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പ്രത്യേകിച്ച് ഈദ് അവധിക്കാലം കൂടിയായതിനാൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. അതേസമയം, വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർമാർ അവധിക്കാലത്ത് മാർക്കറ്റ് സന്ദർശിച്ചിരുന്നു.  ഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും വാണിജ്യ വഞ്ചനകളിൽ ഉപഭോക്താക്കൾ പെടുന്നില്ലെന്നും ഉറപ്പാക്കാനുമായിരുന്നു പരിശോധന.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News