ഈദ് അവധി ദിനങ്ങൾ; ഇരിക്കാൻ പോലും സമയം കിട്ടാതെ കുവൈത്തിലെ വനിത സലൂൺ ജീവനക്കാർ

  • 27/04/2023



കുവൈത്ത് സിറ്റി: ഈദ് സമയത്ത് രാജ്യത്തെ വനിത സലൂണുകളിലുണ്ടായത് വൻ തിരക്ക്. ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം കടുത്ത ക്ഷീണമുണ്ടെങ്കിലും ഉപഭോക്താവിനായി ജോലി തുടരേണ്ടി വന്നുവെന്ന് പ്രവാസിയായ സലൂൺ ജീവനക്കാരി പറഞ്ഞു. തലേ ദിവസം രാവിലെ മുതൽ വിശ്രമം ഇല്ലാതെ ജോലി ചെയ്യുകയാണ്. രാവിലെ ഒമ്പതിന് ആരംഭിച്ച് പുലർച്ചെ രണ്ട് വരെ ജോലി ചെയ്തു. കഷ്ടിച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് വീട്ടിലേക്ക് പോയ ശേഷം വീണ്ടും സലൂണിലേക്ക് മടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു. 

പകൽ പല പ്രാവശ്യം ഉറക്കക്കുറവ് കാരണം വീണു പോകുമോയെന്ന് ആശങ്കപ്പെട്ടാണ് താനും സഹപ്രവർത്തകരും ജോലി ചെയ്തതെന്ന് ഇന്ത്യക്കാരിയായി ഒരു പ്രവാസി പറഞ്ഞു. അൽപ്പം ഉറങ്ങാൻ സലൂണിൽ നിന്ന് പോകാൻ അഭ്യർത്ഥന നടത്തിയോ എന്ന ചോദ്യത്തിന് ഉടമ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നതിനാൽ അത് സാധിക്കില്ലെന്ന് പ്രവാസി പറഞ്ഞു. ഉപഭോക്താക്കൾ എല്ലാം തീരുന്നത് വരെ എല്ലാവരും സലൂണിൽ ഉണ്ടായിരിക്കണമെന്നാണെന്നും ഇന്ത്യൻ പ്രവാസി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News