ലക്ഷ്യം ബന്ധം ശക്തിപ്പെടുത്തൽ; ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് പ്രതിനിധി സംഘം കുവൈത്ത് സന്ദർശിക്കും

  • 27/04/2023

കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന വ്യാപാര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള ഒരു ഉന്നതതല ബിസിനസ്സ് പ്രതിനിധി സംഘം അടുത്ത മാസം കുവൈത്ത് സന്ദർശിക്കും. മെയ് എട്ടിനാണ് പ്രതിനിധി സംഘം കുവൈത്തിലെത്തുക. കുവൈത്തിലെ ഇന്ത്യൻ എംബസി, കുവൈത്തിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലുമായി (ഐബിപിസി) സഹകരിച്ചാണ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം സംഘടിപ്പിക്കുന്നത്. കുവൈത്തി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുക എന്നുള്ളതാണ് ഏറ്റവും സുപ്രധാനമായ ലക്ഷ്യം.

ഐബിപിസിയുമായി സഹകരിച്ച് മെയ് എട്ടിന് കുവൈത്തിൽ 'അൺലീഷിംഗ് സിനർജീസ്' എന്ന പേരിൽ ഒരു ഇന്ത്യ - കുവൈത്ത് നിക്ഷേപ സമ്മേളനം ഇന്ത്യൻ എംബസി സംഘടിപ്പിക്കും. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ), യൂണിയൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് കമ്പനീസ് (യുഐസി) എന്നിവയുടെ പിന്തുണയും സമ്മേളനത്തിനുണ്ട്. കുവൈത്തിലെ ഒരു പ്രധാന ബിസിനസ്സ് ഇവന്റായതിനാൽ രാജ്യത്തെ നിരവധി ഇന്ത്യൻ വ്യവസായികളുടെ പങ്കാളിത്തത്തിന് പുറമേ, 50-ലധികം കുവൈത്തിലെ പ്രമുഖ വ്യവസായികളും നിക്ഷേപ സമ്മേളനത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരങ്ങൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News