ഈദിന് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം; കുവൈത്തിൽ പകുതി ജീവനക്കാർ പോലും ഹാജരായില്ല

  • 27/04/2023



കുവൈത്ത് സിറ്റി: ഈദിന് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ പകുതി സർക്കാർ ജീവനക്കാർ പോലും ഹാജരായില്ല. ആദ്യ ഷിഫ്റ്റിൽ 55 ശതമാനം ഹാജർ കുറവാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ചും മന്ത്രാലയ സമുച്ചയത്തിൽ, ജീവനക്കാർ വളരെ കുറവായിരുന്നു. കാർ പാർക്കുകൾ ഒഴിഞ്ഞുകിടക്കുകയും ആൾത്തിരക്കില്ലാത്ത അസാധാരണമായ അവസ്ഥയായിരുന്നു മിക്ക ഓഫീസുകളിലും. ഏറ്റവും കൂടുതൽ പേർ അസുഖമോ അല്ലെങ്കിലും പീരിയോഡിക് അവധിയോ ആണ് എടുത്തിരുന്നത്. 

എന്നാൽ, ആരോഗ്യ മന്ത്രാലയം പോലുള്ള ചില മന്ത്രാലയങ്ങളിലെ ജീവനക്കാർ വലിയ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിട്ടുമുണ്ട്. ഹാജരാകാത്ത ജീവനക്കാരുടെ എണ്ണം ഇവിടെ രണ്ട് ശതമാനം കവിയുന്നില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, മന്ത്രാലയ സമുച്ചയത്തിലെ ഒട്ടുമിക്ക ഓഫീസുകളും ശൂന്യമായി നിലയിലാണ് കാണപ്പെട്ടത്. കാരണം ധാരാളം ജീവനക്കാർ അവരുടെ അവധിക്കാലം നീട്ടക്കൊണ്ട് ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ കൂടെ അവധിയെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News