സാൽമിയയിൽ പ്രവാസികൾ ബാൽക്കണിയിൽ നിന്ന് ചാടിയത് രക്ഷപ്പെടാൻ

  • 27/04/2023



കുവൈത്ത് സിറ്റി: സാല്‍മിയയില്‍ ചൂതാട്ടം നടന്നിരുന്ന അപ്പാര്‍ട്ട്മെന്‍റില്‍ പരിശോധന നടത്തി അധികൃതര്‍. അന്വേഷണ സംഘം എത്തിയതോടെ അപ്പാർട്ട്മെന്റിൽ നിന്ന് നാല് പ്രവാസികള്‍ ബാൽക്കണിയിൽനിന്ന്  ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടി നാല് ഏഷ്യൻ പ്രവാസികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയതായും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കസ്റ്റഡ‍ിയില്‍ എടുത്തുവെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News