കുവൈറ്റ് നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പ്; മുന്നറിയിപ്പ്

  • 27/04/2023



കുവൈത്ത് സിറ്റി: കുവൈറ്റ് നമ്പറുകൾ ഉപയോഗിച്ച് ചില അന്താരാഷ്ട്ര സംഘങ്ങള്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. അത്തരം കോളുകളോട് പ്രതികരിക്കുമ്പോള്‍ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യണമെന്നും  ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി വിദഗ്ധൻ എഞ്ചിനിയര്‍ ഖുസൈ അൽ ഷാറ്റി പറഞ്ഞു. ഔദ്യോഗിക അതോറിറ്റികള്‍ ഫോണിലൂടെ ഒരു വിവരവും ആവശ്യപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.  ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ചില ഫോണുകൾ ഹാക്ക് ചെയ്യാനും അവയിൽ നിന്ന് കോൺടാക്റ്റ് ലിസ്റ്റുകൾ കൈക്കലാക്കാനും ഉൾപ്പെടെ വിവിധ രീതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News