കുവൈത്തിൽ 52 ഫാക്ടറികൾ ഈ വർഷം അടച്ചുപൂട്ടി

  • 27/04/2023

കുവൈത്ത് സിറ്റി: ഈ വർഷം മാത്രം കുവൈത്തിലെ 52 ഫാക്ടറികൾ ഈ വർഷം അടച്ചുപൂട്ടിയതായി കണക്കുകൾ. ജുഡീഷ്യൽ വിധികൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ച കുവൈത്തി പൗരന്മാരുടെ മൊത്തം കടങ്ങൾ ആറ് ബില്യണിൽ അധികമാണ്. ഇതോടെ ഈ വ്.ക്തകളുടെ  യാത്ര തടയാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കടക്കാരിൽ വ്യക്തികളും കമ്പനികളും ഉൾപ്പെടുന്നുണ്ട്. വായ്പ ബാധ്യതകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതാണ് അവരുടെ പേരിലുള്ള കുറ്റം.

അതേസമയം, കുവൈത്തിലെ വ്യവസായ നിയമം നിയന്ത്രിക്കുന്ന തൊഴിൽ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിനും വിവിധ തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തിയതിനും 52 ​​ഫാക്ടറികൾ അടച്ചുപൂട്ടി. സാഹചര്യങ്ങൾ ശരിയാക്കാൻ സമയം അനുവദിച്ച് കൊണ്ട് 27 മുന്നറിയിപ്പ് നേട്ടീസുകൾ നൽകിയിട്ടുണ്ടെനന്നും വൃൃത്തങ്ങൾ അറിയിച്ചു. വാടക നൽകാതിരിക്കുക, കൂടാതെ ലൈസൻസില്ലാതെ പ്രവർത്തനങ്ങൾ നടത്തുക, 1500 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള പ്ലോട്ടുകളുടെ അതിർത്തിക്ക് പുറത്ത് ജോലികൾ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളണ് കണ്ടെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News