പുതിയ സ്കൂളുകളുടെ ആരംഭത്തോടെ കുവൈത്തിൽ അധ്യാപക ക്ഷാമം രൂക്ഷമായി

  • 27/04/2023



കുവൈത്ത് സിറ്റി: പുതിയ സ്കൂളുകളുടെ ആരംഭത്തോടെ രാജ്യത്ത് അധ്യാപക ക്ഷാമം രൂക്ഷമായി. ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ചെയ്യുന്ന കുവൈത്തികളല്ലാത്ത അധ്യാപകരെ മാറ്റിസ്ഥാപിക്കാനുള്ള പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ചില വകുപ്പുകൾ ആവശ്യം ഉയർത്തി കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്  വിദൂര പ്രദേശങ്ങളിലെ സ്കൂളുകളിൽ അനുഭവിക്കുന്ന കടുത്ത അധ്യാപക ക്ഷാമം കാരണമാണ് ഇത്തരമൊരു ആവശ്യം ഉയർന്നിട്ടുള്ളത്. 

പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താനെ ഈ വിഷയത്തിൽ ആർട്ട് എജ്യുക്കേഷൻ ജനറൽ ടെക്‌നിക്കൽ ഡയറക്ടർ ഹെസ്സ അൽ മുതവ കണ്ടിരുന്നു. അഹമ്മദി വിദ്യാഭ്യാസ പ്രദേശത്തെ , പ്രത്യേകിച്ച് സബാഹ് അൽ അഹമ്മദ് സിറ്റിയിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന അധ്യാപകരെ മാറ്റുന്നതിന് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ഫഹാഹീൽ ഇന്റർമീഡിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടും സമാന ആവശ്യം ഉയർത്തിയിട്ടുണ്ട്. ചില വിഷയങ്ങളിൽ വിദ​ഗ്ധരായ അധ്യാപകരുടെ ക്ഷാമം, പുതിയ പ്രദേശങ്ങളിലെ സ്കൂളുകളുടെ വളർച്ച തുടങ്ങിയ കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News