ഗ്രാൻഡ് ഹൈപ്പർ 33ആമത് ബ്രാഞ്ച് ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു!

  • 27/04/2023

കുവൈറ്റ് സിറ്റി : കുവൈറ്റിലെ  പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് കുവൈറ്റിലെ  ഹവല്ലിയിൽ അതിന്റെ 33-ാമത് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 11ൽ കുതൈബഹ ബിൻ മുസ്ലിം സ്ട്രീറ്റിൽ, വഫ ബോയ്സ് സ്കൂളിൻ്റെ എതിർവശത്തായി പതിനൊന്നയിരം ചതുരശ്ര അടിയിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത് . സാദ് മുഹമ്മദ്, ജമാൽ അൽ ദോസറി, ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്,  ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്ന പുതിയ ഔട്ട് ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്.സിഇഒ മുഹമ്മദ് സുനീർ , ഡി.ആർ. ഓ. ശ്രീ. തഹ്‌സീർ അലി, സി.ഓ. ഓ. ശ്രീ. രാഹിൽ ബാസിം, അസ്ലം ചെലാട്ട് മറ്റ് വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലോകമെമ്പാടുമുള്ള പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുതിയ പുതിയ ഔട്ട്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നു. ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News