കടൽക്കൊള്ളക്കാർ ഭീഷണിയാകുന്നു; കടലിൽ പോകാൻ ഭയപ്പെട്ട് കുവൈത്തിലെ മത്സ്യത്തൊഴിലാളികൾ

  • 27/04/2023


കുവൈത്ത് സിറ്റി: നഖാ ഫഹാഹീലിലെയും ഷർഖിലെയും നിരവധി മത്സ്യത്തൊഴിലാളികൾ ഇപ്പോൾ കടലിൽ പോകാൻ ഭയപ്പെടുകയാണെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ തലവൻ ദാഹെർ അൽ സോയാൻ പറഞ്ഞു. കടൽകൊള്ളക്കാരെ ഭയന്നാണ്  മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ മടിക്കുന്നത്. കഴിഞ്ഞ ദിവസം  ബോട്ടുകൾ കൊള്ളയടിക്കുകയും വെടിവയ്ക്കുകയും ചെയ്തുവെന്നും തൊഴിലാളികൾക്ക് പരിക്കേറ്റുവെന്നും  ദാഹെർ അൽ സോയാൻ കൂട്ടിച്ചേർത്തു. 

കടൽക്കൊള്ളക്കാരെ ഇല്ലതാക്കുന്നതിന് എല്ലാ പരിശ്രമങ്ങളും നടത്തുന്ന കോസ്റ്റ് ​ഗാർഡിനെ അദ്ദേഹം പ്രശംസിച്ചു. കവർച്ച കാരണം മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.  ഈ പ്രതിഭാസത്തിന് സമൂലവും പ്രതിരോധകരവുമായ ഒരു പരിഹാരം വികസിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. കുവൈത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ വെടിയുതിർത്ത കടൽക്കൊള്ളക്കാരെ തീരസംരക്ഷണ ബോട്ടുകളിൽ പിന്തുടർന്ന് കോസ്റ്റ് ഗാർഡിനും കുവൈത്ത് നാവിക സേനയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News