കുവൈറ്റ് ഗവണ്‍മെന്‍റ് പെര്‍ഫോമൻസ് മോണിറ്ററിംഗ് അതോറിറ്റിക്ക് ഐഎസ്ഒ അംഗീകാരം

  • 28/04/2023



കുവൈത്ത് സിറ്റി: ഗവൺമെന്റ് പെർഫോമൻസ് ഫോളോ-അപ്പ് ഏജൻസിയുടെ ഫിനാൻഷ്യൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് ഐഎസ്ഒ 9001 സർട്ടിഫിക്കേഷൻ നേടി. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തിയതിനും ഗുണനിലവാര മാനേജുമെന്റ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുമാണ് അതോറിറ്റി അംഗീകാരം നേടിയത്. ഐഎസ്ഒ 9001 സർട്ടിഫിക്കറ്റ് ഗുണനിലവാര മാനേജുമെന്റ് സിസ്റ്റത്തിനായുള്ള ഒരു പൊതു അന്താരാഷ്ട്ര സ്പെസിഫിക്കേഷനാണ്. ഗുണനിലവാരം, അപകടസാധ്യതകൾ, ഓപ്പറേഷൻ മാനേജ്മെന്റ് എന്നിവയുടെ നിലവാരം നിരീക്ഷിച്ചും അടിസ്ഥാനമാക്കിയുമാണ് സര്‍ട്ടിഫിക്കേഷൻ നല്‍കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News