2022ൽ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് 1,203 പ്രത്യേക വിമാനങ്ങൾ

  • 28/04/2023

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. 2022 ലെ കണക്കുകൾ പരിശോധിച്ചാൽ 1,203 സ്വകാര്യ വിമാനങ്ങളിലായി 6,500-ലധികം യാത്രക്കാരാണ് കുവൈത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ വിമാനങ്ങളുടെ എണ്ണം 400 ആയിരുന്നു. 2,100-ലധികം  പേർ യാത്ര ചെയ്തുവെന്നും വ്യോമഗതാഗത വകുപ്പ് ഡയറക്ടർ അബ്ദുള്ള അൽ റാജി പറഞ്ഞു. ബിസിനസ് യാത്രകൾ, പ്രത്യേക അവധിക്കാല യാത്രകൾ, മെഡിക്കൽ യാത്രകൾ അല്ലെങ്കിൽ ഔദ്യോഗിക സന്ദർശനങ്ങൾ എന്നിങ്ങനെ സ്വകാര്യ യാത്രകൾക്കായുള്ള യാത്രക്കാരുടെ അഭ്യർത്ഥനകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News