സൈബർ സുരക്ഷ; കടുത്ത നടപടികളുമായി കുവൈത്ത്

  • 28/04/2023



കുവൈത്ത് സിറ്റി: സൈബർ സുരക്ഷ മേഖലയിൽ വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാനും രാജ്യത്തെ ഡാറ്റ ഹാക്കിംഗിൽ നിന്ന് സംരക്ഷിക്കാനും പദ്ധതികളുമായി കുവൈത്ത്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. സർക്കാർ വെബ്‌സൈറ്റുകളിലെ പൈറസി, ഹാക്കർമാരുടെ ആക്രമണം, ഡാറ്റ കൊള്ളയടിക്കുന്ന കേസുകൾ, വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തള്ള കവർച്ച തുടങ്ങിയവ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യം ഈ വിഷയത്തിൽ നിരവധി നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായി കുവൈത്ത്  ഇൻഫർമേഷൻ സെക്യൂരിറ്റി സൊസൈറ്റി മേധാവി ഡോ. സഫാ സമാൻ പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സാമ്പത്തിക വിവരങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിനകത്തും പുറത്ത് നിന്നുമുള്ള ഇലക്ട്രോണിക് തട്ടിപ്പ് സംഘങ്ങളെ തടയുന്നതിനുമാണ് ശ്രമം. പൗരന്മാർക്കും താമസക്കാർക്കും വാണിജ്യ ബാങ്ക് ജീവനക്കാർക്കുമായി ഉടൻ പ്രഖ്യാപിക്കുന്ന സർക്കുലറുകളും നിയമ ഭേദഗതികളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News