പ്രതിശീർഷ ജിഡിപി: സമ്പന്ന രാജ്യങ്ങളുടെ റാങ്കിംഗിൽ കുവൈത്തിന്‍റെ സ്ഥാനം ഇടിഞ്ഞു

  • 28/04/2023



കുവൈത്ത് സിറ്റി: പ്രതിശീർഷ ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ റാങ്കിംഗിൽ കുവൈത്തിന്‍റെ സ്ഥാനം ഇടിഞ്ഞു. 193 രാജ്യങ്ങളുടെ പട്ടികയില്‍ 36-ാം സ്ഥാനത്താണ് കുവൈത്ത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ കുവൈത്ത് 31-ാം സ്ഥാനത്തായിരുന്നു. വാങ്ങൽ ശേഷിയുടെ കാര്യത്തിലാണ് കുവൈത്തിന്‍റെ സ്ഥാനം ഇടിഞ്ഞത്. ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ട് പ്രകാരം ഒമാൻ ആറാം സ്ഥാനത്തും ഗൾഫിൽ  അവസാന സ്ഥാനത്തുമാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പുറത്തിറക്കിയ ഏപ്രിൽ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട് അനുസരിച്ച് കുവൈത്തിന്‍റെ വാങ്ങൽ ശേഷിയുമായുള്ള പ്രതിശീർഷ ജിഡിപിയുടെ തുല്യത കഴിഞ്ഞ വർഷം 51,000 ഡോളര്‍ ആയിരുന്നത് പുതിയ വർഗ്ഗീകരണത്തിൽ 53,000 ഡോളറായി ഉയർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News