ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ ചര്‍ച്ച; ഫിലിപ്പൈൻ തൊഴില്‍ മന്ത്രി കുവൈത്തിലേക്ക്

  • 28/04/2023



കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫിലിപ്പൈൻ മൈഗ്രന്‍റ്  ലേബര്‍ മന്ത്രി സൂസൻ ഒപ്ലെ മെയ് പകുതിയോടെ കുവൈത്ത് സന്ദര്‍ശിക്കും. മനിലയിൽ നിന്ന് പുതിയ ഗാർഹിക തൊഴിലാളികളെ ഉടൻ അയക്കുന്നത് പുനരാരംഭിക്കുന്നത് ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും പ്രാദേശിക റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായും ഫിലിപ്പൈൻ മന്ത്രിയുടെ ചര്‍ച്ചകള്‍ ക്രമീകരിച്ചിട്ടുണ്ട്. 

തൊഴിലാളികളുടെ പ്രതിമാസ ശമ്പളം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ഫിലിപ്പൈൻ പ്രതിനിധി സംഘം ചർച്ച ചെയ്യുമെന്ന് ഗാർഹിക തൊഴിലാളി കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമ്മാരി അറിയിച്ചു. സ്ത്രീ തൊഴിലാളികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചകള്‍ നടക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ പുതിയ കരാറുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും  അൽ ഷമ്മാരി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News