രണ്ട് മാസം; കുവൈത്തിൽ ട്രാഫിക് കോടതികളിൽ എത്തിയത് 3,577 കേസുകൾ

  • 28/04/2023



കുവൈത്ത് സിറ്റി: ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രാജ്യത്തെ ട്രാഫിക് കോടതികളിൽ 3,577 കേസുകൾ എത്തിയതായി കണക്കുകൾ. അതിൽ 1549 കേസുകളിലാണ് വിധി വന്നിട്ടുള്ളത്. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ ട്രാഫിക് കോടതി കേസുകളിൽ രേഖപ്പെടുത്തിയ മൊത്തം പിഴ 62,000 ദിനാറാണ്. ജനുവരിയിൽ 35,920 ദിനാർ, ഫെബ്രുവരിയിൽ 26,300 ദിനാർ എന്നിങ്ങനെയാണ് കണക്കുകൾ. വിധി വന്ന ട്രാഫിക്ക് കേസുകളഇൽ 31 എണ്ണമാണ് ജയിൽ ശിക്ഷയിലേക്ക് എത്തിയത്. 

അതിൽ 21 എണ്ണം ജനുവരിയിലും 10 എണ്ണം ഫെബ്രുവരിയിലും ആയിരുന്നു. ജനുവരിയിൽ 19, ഫെബ്രുവരിയിൽ 13 എന്നിങ്ങനെ മുകളിൽ പറഞ്ഞ കാലയളവിൽ ആകെ 32ഡ്രൈവിംഗ് ലൈസൻസുകളാണ് റദ്ദാക്കപ്പെട്ടത്. ജനുവരിയിൽ 23 കേസുകളും ഫെബ്രുവരിയിൽ 20 കേസുകളും എന്നിങ്ങനെ  കോടതികളിലെ ആകെ 43 മരണം സംഭവിച്ച കേസുകളാണ് എത്തിയത്. അസിമ, അൽ അഹമ്മദി എന്നീ ട്രാഫിക് കോടതികളാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്. ആറ് വീതം മരണം സംഭവിച്ച കേസുകൾ ഈ കോടതികളിൽ മാത്രം എത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News