ഭക്ഷ്യസുരക്ഷ; മേഖലയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്ത്

  • 29/04/2023



കുവൈത്ത് സിറ്റി: ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങൾക്കിടയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഗ്ലോബൽ ഡാറ്റ സൂചികയില്‍ 2022ലെ അവസാന പാദത്തിലെ കണക്കിലാണ് കുവൈത്ത് അഞ്ചാം സ്ഥാനത്തായത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തും ഖത്തർ നാലാം സ്ഥാനത്തും ബഹ്‌റൈൻ ഒമ്പതാം സ്ഥാനത്തുമാണ്.

സാവ്യ വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മെന മേഖലയിലെ രാജ്യങ്ങളെ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ ബാധിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമായി ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാന അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവ് ഭക്ഷ്യ അപകടസാധ്യത വർധിക്കുന്നതിന് കാരണമായെന്നും സാവ്യ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള റാങ്കിംഗില്‍ സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News