കഴിഞ്ഞ വർഷം സൈനിക മേഖലയിൽ കുവൈത്ത് ചെലവഴിച്ചത് 8.2 ബില്യൺ ഡോളർ

  • 29/04/2023


കുവൈത്ത് സിറ്റി: സൈനിക മേഖലയിൽ കുവൈത്ത് ചെലവഴിക്കുന്ന തുകയിൽ കുറവ് വന്നതായി കണക്കുകൾ. 2021ൽ നിന്ന് 11 ശഥമാനം കുറവോടെ കഴിഞ്ഞ വർഷം  8.2 ബില്യൺ ഡോളറാണ് കുവൈത്ത് ഈ മേഖലയിൽ ചെലവഴിച്ചത്. 2022ൽ സൈനിക മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന 40 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് 26-ാം സ്ഥാനത്തുനിന്നും 30-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

കുവൈത്തിന്റെ ജിഡിപിയുടെ 4.5 ശതമാനമാണ് സൈനിക മേഖലയ്ക്കായി വിനിയോ​ഗിക്കുന്നത്. 2013ൽ ഇത് 3.3 ശതമാനമായിരുന്നു. സൈനിക ഉപകരണങ്ങൾക്കായി ലോകത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന 10 രാജ്യങ്ങളിൽ ആറ് അറബ് രാജ്യങ്ങളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. സൗദി അറേബ്യ, അതിന്റെ ജിഡിപിയുടെ 7.4 ശതമാനം സൈന്യത്തിനായി ചെലവഴിച്ചു. ഖത്തർ (7.0 ശതമാനം), ഒമാൻ (5.2 ശതമാനം), ജോർദാൻ (4.8 ശതമാനം), അൾജീരിയ (4.8 ശതമാനം), കുവൈത്ത് (4.5 ശതമാനം) എന്നിങ്ങനെയാണ് കണക്കുകൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News