അടുത്ത സീസണിൽ പുതിയ വിനോദ പദ്ധതികൾ ആരംഭിക്കാൻ കുവൈറ്റ് ടൂറിസം വിഭാ​ഗം

  • 29/04/2023



കുവൈത്ത് സിറ്റി: അടുത്ത സീസണിൽ രാജ്യത്ത് വിനോദ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിന് ടൂറിസം എന്റർപ്രൈസസ് കമ്പനി എഡ്വേർഡ് മില്ലേഴ്‌സ് എന്റർടൈൻമെന്റുമായി കരാർ ഒപ്പിട്ടു. വിന്റർ വണ്ടർലാൻഡ് 2023, സബാഹിയ 2023 എന്നിവയുൾപ്പെടെയുള്ള പദ്ധതികൾക്ക് വേണ്ടിയാണിത്. 55ലധികം ഗെയിമുകളും ഷോകളും 200 നിക്ഷേപ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് വിന്റർ വണ്ടർലാൻഡ് 2023 പദ്ധതി  ടൂറിസം എന്റർപ്രൈസസ് കമ്പനി വിശദീകരിച്ചു.

ഗെയിമുകൾക്കായി ഫാസ്റ്റ് ട്രാക്ക് ഫീച്ചർ നൽകുന്നതിന് പുറമേ, പ്രതിദിനം 15,000 സന്ദർശകരെ വരെ ഉൾക്കൊള്ളാവുന്ന തരത്തിൽ ഏകദേശം 130,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമായാണ് പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ പ്രവർത്തന കാലയളവ് ഏഴ് മാസമാണ്. 40-ലധികം ഗെയിമുകളും എക്സിബിഷൻ ഷോകളും ഉൾപ്പെടുന്നതാണ് സബാഹിയ 2023 പദ്ധതി. കൂടാതെ 120ലധികം നിക്ഷേപ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 10,000 സന്ദർശകരെ സ്വീകരിക്കാനുള്ള ശേഷിയുമായി  100,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News