കുവൈറ്റ് പ്രവാസികൾക്ക് മൂന്ന് വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് ട്രാഫിക്ക് വിഭാ​ഗം അവസാനിപ്പിച്ചു

  • 30/04/2023


കുവൈത്ത് സിറ്റി: മൂന്ന് വർഷത്തെ കാലയളവിലേക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് നിർത്തി ട്രാഫിക് സെക്‌ടർ. ഇനി മുതൽ ഒരു വർഷത്തേക്ക് ലൈസൻസ് നൽകുകയും അത് വർഷം തോറും ഓൺലൈനായി പുതുക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. നേരത്തെ പ്രവാസികൾക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് നൽകുന്നതായിരുന്നു രീതി. എന്നാൽ, ഇത്തരത്തിൽ പുതുക്കി ശേഷം തൊഴിൽ മാറ്റം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി വന്നത്. 

പ്രവാസി അതേ തൊഴിലിൽ തുടരുന്ന സാഹചര്യത്തിൽ ഒരു തടസവുമില്ലാതെ ലൈസൻസ് പുതുക്കി നൽകും. എന്നാൽ തൊഴിലിൽ മാറ്റം വരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങളുമുണ്ടാാകും. അതേസമയം, ഈ മാസം 22 മുതൽ 28 വരെയുള്ള കാലയളവിൽ ട്രാഫിക് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ 263 വലിയ അപകടങ്ങളും 961 ചെറിയ അപകടങ്ങളും കൈകാര്യം ചെയ്തതായും ട്രാഫിക് വിഭാഗം അറിയിച്ചു. ക്യാമ്പയിനിൽ 34,848 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഡ്രൈെവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 76 ജുവനൈലുകളും പിടിയിലായി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News