കുവൈത്തിൽ 33 പ്ലാസ്റ്റിക് സർജറി ക്ലിനിക്കുകൾ പൂട്ടിച്ചു

  • 30/04/2023

കുവൈത്ത് സിറ്റി: പരസ്യ നിയന്ത്രണം ലംഘിച്ചതിന്  33 പ്ലാസ്റ്റിക് സർജറി ക്ലിനിക്കുകൾ പൂട്ടിച്ച് ആരോ​ഗ്യ മന്ത്രാലയം. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ മെഡിക്കൽ പരസ്യ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് സ്വകാര്യ കോസ്മെറ്റിക് സർജറി ക്ലിനിക്കുകൾ താത്കാലികമായി അടച്ചുപൂട്ടിയത്. ഈ ക്ലിനിക്കുകളും 33 ഡോക്ടർമാരും കോസ്‌മെറ്റിക് സർജൻ പ്രൊഫഷനിലെ നിയമം 70/2020 ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ആരോ​​ഗ്യ മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന ഡോക്ടർമാരെ ബന്ധപ്പെട്ട അതോറിറ്റികളിലേക്ക് റഫർ ചെയ്തുവെന്നും ക്ലിനിക്കുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ ക്ലിനിക്കുകൾ താത്ക്കാലികമായി അടച്ചിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News